Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prasidh Krishna

പ്ര​സി​ദ്ധി​ന്‍റെ 'പ​ഞ്ചി​ൽ' അ​ഫ്ഗാ​ൻ ത​ക​ർ​ന്നു; ഇ​ന്ത്യ​യ്ക്ക് 219 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 219 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 44.2 ഓ​വ​റി​ൽ 218 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. വാ​ല​റ്റ​ത്തെ കൂ​ട്ടു​പി​ടി​ച്ച് സെ​ഞ്ചു​റി​യോ​ടെ പൊ​രു​തി​യ ക്യാ​പ്റ്റ​ൻ ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി​യാ​ണ് (102) അ​വ​രെ വ​ൻ ത​ക​ർ​ച്ച​യി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​ന്‍റെ തീ​രു​മാ​നം പാ​ടെ തെ​റ്റി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രു​ടെ തു​ട​ക്കം. ഒ​രു ഘ​ട്ട​ത്തി​ൽ 36/4 എ​ന്ന നി​ല​യി​ൽ അ​ഫ്ഗാ​ൻ ത​ക​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി​യും അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി​യും ചേ​ർ​ന്നാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് അ​വ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ൺ​സി​ന്‍റെ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഒ​മ​ർ​സാ​യി (50) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴു​മ്പോ​ഴും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക്ഷ​മ​യോ​ടെ നേ​രി​ട്ട ഷാ​ഹി​ദി 126 പ​ന്തി​ൽ സെ​ഞ്ചു​റി കു​റി​ച്ചു. ആ​കെ 130 പ​ന്തി​ൽ 102 റ​ൺ​സ് നേ​ടി​യാ​ണ് ഷാ​ഹി​ദി പു​റ​ത്താ​യ​ത്.

അ​ഫ്ഗാ​ൻ നി​ര​യി​ൽ മു​ഹ​മ്മ​ദ് ന​ബി (21) മാ​ത്ര​മാ​ണ് പി​ന്നീ​ട് അ​ല്പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ നി​ര​യി​ൽ 8.2 ഓ​വ​റി​ൽ വെ​റും 23 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​സി​ദ്ധ് കൃ​ഷ്ണ​യാ​ണ് അ​ഫ്ഗാ​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 2-0 ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു.

Latest News

Corehub Up